Lyrics and karaoke for malayalam song ezhilam palapoothu poomarangal kudapidichu



Music: വേദ്പാൽ വർമ്മ  
Lyricist: ശ്രീകുമാരൻ തമ്പി
Singer: കെ ജെ യേശുദാസ്
പി സുശീല
Film:കാട്

{M} ഏഴിലം പാല പൂത്തു പൂമരങ്ങള്‍ കുട പിടിച്ചു വെള്ളിമലയില്‍ വേളിമലയില്‍ 

{F} ഏലേലം പാടി വരും കുയിലിണകള്‍ കുരവയിട്ടു വെള്ളിമലയില്‍... വേളിമലയില്‍...

{M} പൊന്‍‌കിനാവിന്‍ പൂവനത്തില്‍ പാരിജാതം പൂത്തുലഞ്ഞു x2 

{F} എന്‍ മനസ്സിന്‍ മലനിരകള്‍ പൊന്നശോക മലരണിഞ്ഞു 

{M} ആകാശത്താമരപോല്‍ എന്‍ മടിയില്‍ വന്നു വീണു ആത്മസഖി നീ ... പ്രാണസഖി നീ...

{M} എന്നുമെന്നും ഒന്നു ചേരാന്‍ എന്‍ ഹൃദയം തപസ്സിരുന്നു

 {F} ഏകാന്ത സന്ധ്യകളില്‍ നിന്നെ ഓര്‍ത്തു ഞാന്‍ കരഞ്ഞു 

{M} കാണാന്‍ കൊതിച്ച നേരം കവിത പോലെന്‍ മുന്നില്‍ വന്നു ആത്മസഖി നീ ....പ്രാണസഖി നീ....

 {M} ആ {F} ആ {M} ആ {F} ആ

{M+F} ആ ....ആ .....ആ .....x2

{M} Ezhilam paala poothu poomarangal kuda pidichu Vellimalayil velimalayil 

{F} Elelam paadi varum kuyilinangal kuravayittu Vellimalayil... velimalayil...

{M} Ponkinaavin poovanathil paarijaatham poothulanju x2 

{F} En manassin malanirakal ponnashoka malaraninju

 {M} Aakaashathaamara pol en madiyil vannu veenu Aathmasakhi nee ... praanasakhi nee...

{M} Ennumennum onnu cheraan en hridayam thapassirunnu 

{F} Ekaantha sandhyakalil ninne orthu njaan karanju 

{M} Kaanaan kothicha neram kavitha polen munnil vannu Aathmasakhi nee ....praanasakhi nee....

 {M} Aa {F} Aa {M} Aa {F} Aa

{M+F} Aa ....aa .....aa .....x2

 

 

Post a Comment

0 Comments