.

Mihraj Ravile Kaatte mappilapattu lyrics and details

 


പ്രധാന വിവരങ്ങൾ:

വിഭാഗം (Category)വിശദാംശം (Details)
ഗാനം (Song)മിഹ്റാജ് രാവിലെ കാറ്റേ... (Mi'raj Ravile Kaatte...)
ഗാനരചയിതാവ് (Lyricist)പി. ടി. അബ്ദുറഹ്മാൻ (P. T. Abdurahman)
സംഗീതം (Music)ചാന്ദ് പാഷ (Chand Pasha) (വിവിധ റീ-റെക്കോർഡിംഗുകളിൽ മാറ്റങ്ങളുണ്ട്)
പ്രധാന ഗായകൻ (Popularized by)എരഞ്ഞോളി മൂസ (Eranjoli Moosa)
ഗാനപ്രമേയംമദ്ഹ് ഗാനം (സ്തുതി ഗീതം)
മിഹ്റാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ(2)
കരളിൽ കടക്കുന്ന
കടലായ് തുടിക്കുന്ന(2)
കുളിരിൽ കുളിക്കുന്ന കാറ്റേ
മിഹ്റാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ
പുരുഷാന്തരങ്ങൾക്ക്
പൗരുഷം നൽകിയ
പുരുഷന്റെ കഥകൾ പറഞ്ഞാട്ടെ
പുരുഷാന്തരങ്ങൾക്ക്
പൗരുഷം നൽകിയ
പുരുഷന്റെ കഥകൾ പറഞ്ഞാട്ടെ
മുത്തിലും മുത്തായ
മുത്ത് മുഹമ്മദിൻ(2)
സത്യത്തിൻ ഗീതം മൊഴിഞ്ഞാട്ടെ
സത്യത്തിൻ ഗീതം മൊഴിഞ്ഞാട്ടെ
മിഹ്റാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ
സ്വർഗ്ഗപൂന്തോട്ടത്തിൽ പാർക്കും
ബുറാക്കല്ലേ
സ്വപ്നമായി മണ്ണിലിറങ്ങിയില്ലേ
സ്വർഗ്ഗപൂന്തോട്ടത്തിൽ പാർക്കും
ബുറാക്കല്ലേ
സ്വപ്നമായി മണ്ണിലിറങ്ങിയില്ലേ
ആകാശദേശങ്ങൾ
ആലമുൽ ഗൈബുകൾ(2)
ആമിനക്കോമന കണ്ടതില്ലേ(2)
മിഹ്റാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ
ലക്ഷം മലക്ക് സുജൂദിട്ട് നിൽക്കുന്ന
നക്ഷത്ര ലോകങ്ങൾ കണ്ടുവല്ലേ
ലക്ഷം മലക്ക് സുജൂദിട്ട് നിൽക്കുന്ന
നക്ഷത്ര ലോകങ്ങൾ കണ്ടുവല്ലേ
കാബ കൗസൈനി വരേയ്ക്കും
ഇലാഹോട്(2)
ഖാത്തിമുൽ അമ്പിയ
ചേർന്നുവല്ലേ(2)
മിഹ്റാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ(2)
കരളിൽ കടക്കുന്ന
കടലായ് തുടിക്കുന്ന(2)
കുളിരിൽ കുളിക്കുന്ന കാറ്റേ
മിഹ്റാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ
മരുഭൂ.... തണുപ്പിച്ച കാ...റ്റേ...

Post a Comment

0 Comments